Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ആരോഗ്യമേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കി: മന്ത്രി വീണാ ജോർജ്



സർക്കാർ ആരോഗ്യ മേഖലയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 63.81 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മൂന്നാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി,

മൂന്നാറിൽ ആരംഭിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഹൈറേഞ്ച് ജനതയുടെ ചിരകാല അഭിലാഷമാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലയാണ് മൂന്നാർ.
ഇവിടുത്തെ പ്രദേശവാസികൾക്കും തൊഴിലാളികൾക്കും മൂന്നാറിലേക്ക് എത്തുന്ന  വിനോദസഞ്ചാരികൾക്കും പ്രായ ഭേദമില്ലാതെ മികച്ച ചികിത്സ ഉറപ്പ് നൽകുന്നതിന് സാധിക്കും. അടിമാലി താലൂക്ക് ആശുപത്രിയിൽ 8. 94 കോടി രൂപ ചെലവിൽ സ്ഥാപിച്ച കാത്ത് ലാബിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേവികുളം ആര്‍.ഡി.ഒ ഓഫീസ് ജംഗ്ഷനില്‍ സംഘടിപ്പിച്ച യോഗത്തില്‍ എ.രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു. ദേവികുളം സബ് കലക്ടർ വി എം ആര്യ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. സുരേഷ് വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ രാജേശ്വരി, ദേവികുളം പഞ്ചായത്ത് പ്രസിഡൻ്റ് കെ ശരണ്യ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ സാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ ആർ ഈശ്വൻ, സി നെൽസൺ, ബ്ലോക്ക് പഞ്ചായത്തംഗം റീന മുത്തുകുമാർ, ദേവികുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശരത് ചന്ദ്രൻ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വകുപ്പ് ജീവനക്കാർ തുടങ്ങിയവർ  പങ്കെടുത്തു.

ചിത്രം : മൂന്നാർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം ഓൺലൈനായി മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!