Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വീടിന് മുകളിലേക്ക് കെഎസ്‌ഇബിയുടെ കരാര്‍ ലോറി മറിഞ്ഞുണ്ടായ അപകടം; അഞ്ച് ദിവസം പിന്നിട്ടിട്ടും ലോറി മാറ്റാതെ ഉദ്യോഗസ്ഥര്‍; വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ പോലീസ് ആവശ്യപ്പെട്ടെന്ന് കുടുംബം



വീടിന് മുകളിലേക്ക് കെഎസ്‌ഇബിയുടെ കരാര്‍ ലോറി മറിഞ്ഞുണ്ടായ അപകടം; അഞ്ച് ദിവസം പിന്നിട്ടിട്ടും ലോറി മാറ്റാതെ ഉദ്യോഗസ്ഥര്‍; വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ പോലീസ് ആവശ്യപ്പെട്ടെന്ന് കുടുംബം.


പനംകുട്ടിയില്‍ വീടിന് മുകളിലേക്ക് കെഎസ്‌ഇബിയുടെ കരാര്‍ ലോറി വീണുണ്ടായ അപകടത്തില്‍ പോലീസിനെതിരെ കുടുംബം.വീട്ടില്‍ നിന്നും ഇറങ്ങി പോകാൻ പോലീസ് ആവശ്യപ്പെട്ടെന്ന് വിശ്വംഭരന്‍റെ കുടുംബം പറയുന്നു. വീടിന് മുകളിലേക്ക് മറിഞ്ഞുവീണ കെഎസ്‌ഇബി ലോറി അഞ്ച് ദിവസമായിട്ടും മാറ്റാത്തതോടെ ദുരിതത്തില്‍ ആയിരിക്കുകയാണ് ഇടുക്കി പനംകുട്ടിയിലെ വിശ്വംഭരനും കുടുംബവും.

കഴിഞ്ഞ ദിവസം രാത്രിയും വിശ്വംഭരനും കുടുംബവും കഴിഞ്ഞത് ഇടിഞ്ഞ് പൊളിഞ്ഞ വീട്ടിനുള്ളിലായിരുന്നു. വീടിന് മുകളിലേക്ക് വീണ ലോറി ഇതുവരെ മാറ്റിയിട്ടില്ല. മതിയായ നഷ്ടപരിഹാരം നല്‍കാൻ കെഎസ്‌ഇബിയും കരാറുകാരും തയ്യാറാകുന്നില്ലെന്നാണ് വിശ്വംഭരൻ പറയുന്നത്. ലോറി കരാറുകാരന്റെതാണെന്ന് പറഞ്ഞ കെഎസ്‌ഇബി കൈയൊഴിഞ്ഞപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്ന വീടിനുള്ളില്‍ ഈ മഴയില്‍ എങ്ങനെ കഴിയും എന്നാണ് വിശ്വംഭരന്റെ ചോദ്യം. ലോറി കൊണ്ടുപോകേണ്ട കരാറുകാരൻ ആണെങ്കില്‍ ഇതുവരെ എത്തിയിട്ടുമില്ല.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!