ആലപ്പുഴയിൽ ശക്തമായ മഴയ്ക്കൊപ്പം ദുരിതവും കൃഷിനാശവും


ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതുവരെ 8 കോടിയുടെ കൃഷി നാശമുണ്ടായി. രണ്ടു ദിവസത്തിനു ള്ളിൽ നാലുപാടശേഖരങ്ങളിൽ മടവീണു. ഒരു പാടത്ത് വെള്ളം നിറഞ്ഞു . ഇന്നു പുലർച്ചെ ചമ്പക്കുളത്ത് 50 ഏക്കറുള്ള മാനങ്കരി ഇളം പാടത്ത് മടവീണു. നെൽച്ചെടികൾ വെള്ളത്തിലായി കുട്ടനാട്ടിൽ 5 സ്ഥലങ്ങളിൽ ജലനിരപ്പ് അപകട നിലയ്ക്കൊപ്പമെത്തി. കിഴക്കൻ മേഖലയിൽ നിന്ന് വൻതോതിൽ ജലം കുട്ടനാട്ടിലെത്തിത്തുടങ്ങി. ജില്ലയിൽ 9 ദുരിതാശ്വാസ ക്യാംപുകളുണ്ട്. 139 വീടുകൾക്കാണ് ഭാഗികമായി നാശനഷ്ടമുണ്ടായത്. കുട്ടനാട്ടിലെ അധിക ജലം ഒഴുകിപ്പോകുന്നതിന് തോട്ടപ്പള്ളി പൊഴിയുടെ വീതി കൂട്ടും. ഹരിപ്പാട് ആറാട്ടുപുഴയിൽ കടലാക്രമണം രൂക്ഷമാണ്. ഇതു വഴിയുള്ള കെഎസ്ആര്‍ടിസി സർവീസുകൾ നിർത്തി. ജില്ലയിൽ ശിക്കാരവള്ളങ്ങൾ അടക്കമുള്ള ചെറു ജലവാഹനങ്ങളുടെ സർവീസ് നിർത്താൻ നിർദേശിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ദേശീയപാതയോരത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നിര്‍ദേശം. അമ്പലപ്പുഴ–തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി.