ഇടുക്കി സത്രം എയര്‍ സ്ട്രിപ്പില്‍ ഇന്ന് വിമാനം ഇറങ്ങിയപ്പോള്‍ അത് ഹൈറേഞ്ചിന്റെ വളര്‍ച്ചയിലേക്കുള്ള പുതിയ ലാന്‍ഡിങ് ആയി മാറി. വൈറസ് SW80 എന്ന ചെറുവിമാനമാണ് നമ്മുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് പറന്നിറങ്ങിയത്. ഏറെക്കാലമായുള്ള പ്രയത്നം സഫലമായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് നാം


ഇടുക്കി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങിയതിനു പിന്നാലെ എത്തുന്ന ഈ നേട്ടം ഓരോ ഇടുക്കിക്കാരനും അഭിമാനം പകരുന്നതാണ്. എന്‍സിസി വിദ്യാര്‍ഥികള്‍ക്ക് വിമാന പറക്കല്‍ പരിശീലനം നല്‍കുകയാണ് പ്രഥമ ലക്ഷ്യം. കാലക്രമേണ മെഡിക്കല്‍ എമര്‍ജന്‍സിയും ടൂറിസവും പോലുള്ള കാര്യങ്ങള്‍ക്കായി ഇതു വികസിപ്പിച്ചെടുക്കകയാണ് ലക്ഷ്യം.ഹൈറേഞ്ചിനും ഇവിടുത്തെ ജനങ്ങള്‍ക്കും ഭാവിയില്‍ ഏറെ പ്രയോജനകരമാകുന്ന തരത്തിലാണ് ഈ എയര്‍ സ്ട്രിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ഇതു യാഥാര്‍ത്ഥ്യമാക്കിയ പൊതുമരാമത്തു വകുപ്പിനും ബഹു. മന്ത്രി മുഹമ്മദ് റിയാസിനും ബഹു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു, ശ്രീ. വാഴൂര്‍ സോമന് എംഎല്‍എ തുടങ്ങി ഒരുപാടു പേരുടെ പ്രയത്നമാണ് ഈ സ്വപ്ന സാക്ഷാത്കാരം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നതിയും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു