6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

നിയമ വിരുദ്ധ മത്സ്യബന്ധനം; കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്



ഇടുക്കി ജില്ലയിലെ ഉള്‍നാടന്‍ മേഖലയില്‍ നിയമവിരുദ്ധമായ രീതിയില്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെ എത്തിയ സാഹചര്യത്തില്‍ ജില്ലയിലെ ഉള്‍നാടന്‍ മേഖലയില്‍ നിയമവിരുദ്ധമായ രീതിയിലും സംസ്ഥാനത്ത് നിലവിലുള്ള ഉള്‍നാടന്‍ ഫിഷറീസും അക്വാക്കള്‍ച്ചറും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി അനധികൃത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനധികൃത മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായി, ലൈസന്‍സ് ഇല്ലാതെ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിച്ച് നിയമാനുസൃതമായ പിഴ ചുമത്തും. ജലാശയങ്ങളില്‍ മത്സ്യസമ്പത്തിന്റെ പരിപോഷണത്തിനായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും അനധികൃത മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫിഷറീസ് വകുപ്പിനെ അറിയിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ഈ ഫോണ്‍നമ്പറുകളില്‍ വിവരം അറിയിക്കാം: മത്സ്യഭവന്‍ നെടുംങ്കണ്ടം- 04868 234505, മത്സ്യഭവന്‍ ഇടുക്കി -04862 233226









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!