മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ കണക്കിലെടുത്ത് നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി (NDSA) അടിയന്തരമായി ഇടപെടണം ഡീൻ കുര്യാക്കോസ് എം.പി
മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ കണക്കിലെടുത്ത് നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി (NDSA) അടിയന്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡീൻ കുര്യാക്കോസ് എം.പി NDSA ചെയർമാൻ അനിൽ ജയിനെ നേരിട്ട് കണ്ടു ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തതലത്തിൽ വീണ്ടും ഒരു ദുരന്തം കൂടി ആവർത്തിക്കാതിരിക്കാൻ അടിയന്തമായി പരിഹരിക്കേണ്ട വിഷയമാണ് മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുക എന്നുള്ളത്.
2014 ലെ സുപ്രീംകോടതിയുടെ സുപ്രധാനമായ വിധി വന്നതിനു ശേഷം ഉണ്ടായ കാലവസ്ഥ വ്യതിയാന പ്രശ്നവും, ഭൂകമ്പ സാധ്യത വിഷയങ്ങളും അടിയന്തിരമായി പരിഗണിക്കേണ്ടതാണ്. ജനങ്ങളുടെ ആശങ്കകണക്കിലെടുത്ത് കൊണ്ട് സുപ്രീം കോടതി പോലും അനുഭാവപൂർണ്ണമായ വിധി പ്രസ്താവനകൾ നടത്തിയതു കൊണ്ടാണ് ഡാം ഓപ്പറേഷനുമായി ബന്ധപ്പെട്ട് റൂൾ കർവ്വ് പാലിക്കപ്പെടുന്നതും, ശാസ്ത്രീയമായി ഉപകരണങ്ങൾ സ്ഥാപിക്കപ്പെടുന്നതും , ഷട്ടർ മാനേജ്മെൻറ് കർക്കശമാക്കുന്നതും. 2021 ൽ കേന്ദ്ര സർക്കാർ പാസാക്കിയ ഡാം സേഫ്റ്റി ആക്ടിൻ്റ സെക്ഷൻ 9 അടിസ്ഥാനപ്പെടുത്തി ഡാം സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും NDSAക്ക് നേരിട്ട് ചെയ്യാവുന്നതാണ്. കൂടാതെ 2022 ഏപ്രിൽ 8ലെ സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് സൂപ്പർവൈസറി കമ്മറ്റി എന്തൊക്കെ ഘടകങ്ങൾ ആണോ നോക്കുന്നത്,. അവയെല്ലാം തന്നെ ND SA യുടെ അധികാരപരിധിയിലേക്ക് വരേണ്ടതാണ്. ഇതനുസരിച്ച് മുല്ലപെരിയാർ ഡാമിൻ്റെ സുരക്ഷ പരിശോധനയും , നിരീക്ഷണം, ഇൻസ്പെക്ഷൻ, ഓപ്പറേഷൻ അതുപോലെ അറ്റകുറ്റ പണികൾ എല്ലാം NDSAക്ക് നേരിട്ട് ചെയ്യാവുന്നതാണ്. 2 വർഷമായിട്ടും ഇക്കാര്യത്തിൽ തീരുമാനമാകാത്തത് ഖേദകരമാണ്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് NDSA യുടെ കൃത്യമായ ഇടപെടൽ ഉണ്ടാകണമെന്ന് ചെയർമാൻ അനിൽ ജെയിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഒക്ടോബർ മാസം മുതൽ നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി ഈ കാര്യത്തിൽ ഇടപെടുമെന്ന് ചെയർമാൻ അറിയിച്ചു. ഇപ്പോൾ NDSA യുടെ മുഴുവൻ അംഗങ്ങളും ചുമതലയേറ്റു കഴിഞ്ഞെന്നും, മുഴുവൻ തസ്തിക രൂപീകരണവും ഉടൻ തന്നെ പൂർത്തീകരിക്കപ്പെടുമെന്നും, തുടർന്ന് പ്രവർത്തനങ്ങൾ പൂർണ്ണതലത്തിൽ ഉണ്ടാകുമെന്നും , മുല്ലപെരിയാർ സുര ക്ഷക്ക് മുഖ്യപരിഗണന നൽകി കൊണ്ടുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായും ചെയർമാൻ അറിയിച്ചതായി ഡീൻ കുര്യാക്കോസ് MP പറഞ്ഞു.വീക്ഷണം MD ജയ്സൻ ജോസഫും കൂടെയുണ്ടായിരുന്നു.