പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പെൺസുഹൃത്തിന്റെ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമം. കട്ടപ്പനയിൽ യുവാവ് അറസ്റ്റിൽ
പെൺസുഹൃത്തിന്റെ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമം. കട്ടപ്പനയിൽ യുവാവ് എക്സൈസിന്റെ പിടിയിലായി.ഉപ്പുതറ കണ്ണമ്പടി സ്വദേശി ജയൻ ആണ് അറസ്റ്റിലായത് .
മേരികുളം സ്വദേശിയായ പെൺ സുഹൃത്തിന്റെ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കുടുക്കുവാനാണ് ഇയാൾ ശ്രമിച്ചത്.യുവതിയുടെ പേഴ്സിനുള്ളിലാണ് ഇയാൾ 300 മില്ലിഗ്രാം എം ഡി എം എ ഒളിപ്പിച്ച് കുടുക്കാൻ ശ്രമിച്ചത്.