പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ.ഇടുക്കി തങ്കമണി പോലീസാണ് പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയത്
പെൺകുട്ടിയെ പീഡിപ്പിച്ച നെടുംങ്കണ്ടം കോമ്പയാർ സ്വദേശി അശ്വിൻ സന്തോഷ്, സഹായികളായ പള്ളുരുത്തി ഡോൺ ബോസ്കോ കോളനിയിലെ മാളിയേക്കൽ ജസ്റ്റിൻ,മകൻ സ്പിൻവിൻ,ഇടുക്കി ചുരുളി ആൽപ്പാറ കറുകയിൽ ആരോമൽ,പാറേമാവ് ചെന്നാമാവുങ്കൽ ബിനീഷ്,തോപ്രാംകുടി പെരുംന്തൊട്ടി അത്യാലിൽ അലൻ മാത്യു എന്നിവരെയാണ് തങ്കമണി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 26 നാണ് സ്കൂളിലേയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറിങ്ങിയ പെൺകുട്ടിയെ കാണാതായത്.തുടർന്ന് 28 ന് കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളുരുത്തി ഡോൺബോസ്കോ കോളനിയിൽ ജസ്റ്റിന്റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്.
ഈ സമയം ഇടുക്കി സ്വദേശികളായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പതിനഞ്ച് വയസ്സുകാരിയായ മറ്റൊരു പെൺകുട്ടിയും മുറിയിലുണ്ടായിരുന്നു.ഈ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇടുക്കി പൊലീസ് സ്‌റ്റേഷനിൽ കേസുണ്ട്.
തോപ്രാംകുടി സ്വദേശിയായ അലനാണ് പീഡത്തിനിരയായ പെൺകുട്ടിയെ എറണാകുളത്ത് എത്തിച്ചത്. അറസ്റ്റിലായ യുവാക്കൾ മാരക ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.പ്രതികൾക്ക് ലഹരിമാഫിയയുമായി ബന്ധമുള്ളതായി സംശയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കട്ടപ്പന ഡിവൈ. എസ് പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ തങ്കമണി എസ് ഐ കെ എം സന്തോഷ്, എസ് ഐ .ബെന്നി ബേബി, പി ആർ ഒ പി പി വിനോദ്, എ എസ് ഐമാരായ എൻ പി എൽദോസ് ,കെ.ബി സ്മിത,സന്തോഷ് മാനുവൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജോഷി ജോസഫ് , പി എം സന്തോഷ്, ബിനോയ് ജോസഫ് ,സുനിൽ മാത്യു,ബിപിൻ സെബാസ്റ്റ്യൻ, പി റ്റി രാജേഷ്, അനസ് കബീർ, ഇ എം രഞ്ജിത, ആതിര തോമസ് തുടങ്ങിയവരാണ് പെൺകുട്ടികളെ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.