പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന അമ്പലകവല നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന് ഭാഗമായി എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ വിജയികളായ കുട്ടികളെ അനുമോദിച്ചു
ഇടുക്കി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന മികച്ച വായനശാലകളിൽ ഒന്നാണ് അമ്പലക്കവല നാഷണൽ ലൈബ്രറി .
വായന പക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറിയിലെ അംഗങ്ങളായവരുടെ മക്കളിൽ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു.
അനുമോദന സമ്മേളനം കട്ടപ്പന നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മായ ബിജു ഉദ്ഘാടനം ചെയ്തു.
കട്ടപ്പന ഗവൺമെന്റ് കോളേജ് ഇക്കണോമിക്സ് വിഭാഗം തലവൻ ഡോക്ടർ അരുൺകുമാർ ടി .എ നഗരസഭ കൗൺസിലർ സോണിയ ജെയ്ബി എന്നിവർ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.
ലൈബ്രറി പ്രസിഡൻറ് പിസി ഫിലിപ്പ് അധ്യക്ഷനായിരുന്നു.
നഗരസഭ കൗൺസിലർ ഐബിമോൾ രാജൻ, ഇടുക്കി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വിലാസിനി തങ്കച്ചൻ , ലൈബ്രറി സെക്രട്ടറി TB ശശി, ബിജു K B തുടങ്ങിയവർ സംസാരിച്ചു.