പെരുന്നാള്‍ ആഘോഷിക്കാന്‍ ബഹ്‌റൈനിലേക്ക് പുറപ്പെട്ട മലയാളി സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം


ഖത്തറില്‍നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ മരിച്ചു. മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ് കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരാണ് മരിച്ചത്. പെരുന്നാള്‍ അവധി ആഘോഷിക്കാനായി ഖത്തറില്‍നിന്ന് സൗദി വഴി ബഹ്റൈനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ദോഹയില്‍നിനിന്നും പുറപ്പെട്ട് അബു സംറ അതിര്‍ത്തി കഴിഞ്ഞതിന് ശേഷം ഹഫൂഫില്‍ എത്തുന്നതിന് മുന്‍പാണ് ഇവര്‍ സഞ്ചരിച്ച സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. റോഡിലെ മണല്‍
കയറി നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞായിരുന്നു അപകടം. മനോജ് അര്‍ജുന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായ പരുക്കുകളോടെ അഗസ്റ്റിന്‍ എബിയെ ഹുഫൂഫിലെ അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി കെ.എം.സിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.