പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ജില്ലയുടെ കുടിയേറ്റ ചരിത്രവുമായി ദർശനയുടെ ”തോറ്റവരുടെ യുദ്ധങ്ങൾ ” അണിയറയിൽ ഒരുങ്ങുന്നു


ഇടുക്കി ജില്ലയിലെ കുടിയേറ്റത്തിന്റെ ചരിത്രം ആദ്യമായി അരങ്ങിലെത്തുന്നു. കുടിയേറ്റ ജീവിതത്തിൻ്റെ കിതപ്പും കുതിപ്പും രേഖപ്പെടുത്തുന്ന കട്ടപ്പന ദർശനയുടെ തോറ്റവരുടെ യുദ്ധങ്ങൾ എന്ന നാടകം അണിയറയിൽ ഒരുങ്ങുകയാണ്. ഇ.ജെ ജോസഫ് രചിച്ച നാടകം സംവിധാനം ചെയ്യുന്നത് നരിപ്പറ്റ രാജുവാണ്.കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെയാണ് നാടകം അരങ്ങിലെത്തുന്നത്.ചിലമ്പൻ, ജയാ കുറുപ്പ് തുടങ്ങിയവർക്കൊപ്പം ഇടുക്കി ജില്ലയിലെ പ്രമുഖരായ മറ്റ് നടി, നടന്മാരും വേഷമിടുന്നു.