ന്യൂനമർദ്ദ പാത്തി; വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.
തെക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുനമര്‍ദ്ദ പാത്തിയുടെ സ്വാധീനമുള്ളതുകൊണ്ടാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്. കാലാവസ്ഥ വിഭാഗം കേരളത്തില്‍ ഒരു ജില്ലയിലും ഇന്ന് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.
വരും ദിവസങ്ങളിലെ യെല്ലോ അലേര്‍ട്ട്:
25 -06-2023: എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍
26 -06-2023: ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, കണ്ണൂര്‍
27-06-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
27ന് ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് ആണ് പ്രവചിച്ചിരിക്കുന്നതെങ്കിലും ഓറഞ്ച് അലേര്‍ട്ടിന് സമാനമായ മഴ പ്രതീക്ഷിക്കാവുന്നതാണെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ 26 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.