ജില്ലയിൽ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ഇടുക്കി ജില്ലാ പഞ്ചായത്ത്
ജില്ലയിൽ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ഇടുക്കി ജില്ലാ പഞ്ചായത്ത് .
രണ്ട് കോടി രൂപ മുതൽമുടക്കി എബിസി സെൻറർ ആരംഭിക്കാനാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയിടുന്നത്.
സംസ്ഥാന വ്യാപകമായി തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യമാണ്.
തെരുവ് നായ്ക്കളെ കൊല്ലാൻ പാടില്ലെന്ന് സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാലാണ് സംസ്ഥാന സർക്കാരിനും ത്രിതല പഞ്ചായത്തുകൾക്കും നടപടികൾ സ്വീകരിക്കാൻ സാധിക്കാത്തത് .
അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ ക്രിമിനൽ നടപടി ചട്ടത്തിലെ 113 ആം വകുപ്പ് പ്രയോഗിക്കുന്നതിന്റെ സാധ്യതകൾ സംസ്ഥാന സർക്കാർ പരിശോധിച്ചു വരികയാണ്.
ഇടുക്കി ജില്ലയിലും തെരുവുനായ്ക്കളുടെ ശല്യം കൂടി വരികയാണ്. നിരവധി ആളുകൾക്ക് കടിയേൽക്കുകയും വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്യുന്ന സാഹചര്യം വർദ്ധിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ അര ഏക്കർ സ്ഥലത്ത് രണ്ടുകോടി രൂപ മുതൽ മുടക്കി എബിസി സെൻറർ ആരംഭിക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിസന്റ് കെ.റ്റി ബിനു പറഞ്ഞു.
അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെ പിടികൂടി വാഹനത്തിൽ കൊണ്ടുവന്ന വന്ധീകരിച്ച് ഭക്ഷണവും നൽകി 30 ദിവസം സെന്റെറിൽ പരിപാലിക്കും.
ഇതിനുശേഷം പിടിച്ച അതേ സ്ഥലത്ത് തന്നെ ഇവയെ തുറന്നു വിടും.
വന്ധീകരണം നടത്തുന്നത് മൂലം ഇവയുടെ വർദ്ധനവ് തടയാൻ സാധിക്കും. കൂടാതെ ചികിത്സ നൽകുന്ന നായ്ക്കൾക്ക് പേ വിഷബാധ പിടിക്കാതിരിക്കാൻ ഉള്ള മരുന്നുകൾ ഉൾപ്പെടെ നൽകുന്നുണ്ട്.
എബിസി സെൻറർ ആരംഭിക്കുന്നതോടെ തെരുവുനായ ശല്യത്തിന് ജില്ലയിൽ ഒരു പരിഹാരം കണ്ടെത്താനാവും.