സംസ്ഥാനത്ത് ഇനി മുതല്‍ കോവിഡ് അനുബന്ധ അവധി ഇല്ല
സ്ഥാനത്ത് ഇനി മുതല്‍ കോവിഡ് അനുബന്ധ അവധി ഇല്ല. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അനുവദിച്ചിരുന്ന പ്രത്യേക അവധിയാണ് ഇത്തവണ പിന്‍വലിച്ചിരിക്കുന്നത്.
കോവിഡ് മഹാമാരിയുടെ കാലയളവില്‍ സര്‍ക്കാര്‍/ പൊതുമേഖലാ ജീവനക്കാര്‍, സ്വകാര്യ സ്ഥാപന ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചിരുന്നു. ഈ അവധിയാണ് നിര്‍ത്തലാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
കോവിഡ് ബാധിതരുമായി സമ്ബര്‍ക്കത്തിലാകുന്നവര്‍, കോവിഡ് ബാധിച്ചവര്‍ എന്നിവര്‍ക്കാണ് പ്രത്യേക അവധി അനുവദിച്ചിരുന്നത്. ഈ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 14 ദിവസം വരെ കോവിഡ് പ്രത്യേക അവധിക്ക് അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍, കോവിഡ് വ്യാപനം താരതമ്യേന കുറഞ്ഞതോടെ അവധിയുടെ കാലയളവ് ഒരാഴ്ച മാത്രമായി കുറച്ചു. നിലവില്‍, എല്ലാവര്‍ക്കും പ്രതിരോധ വാക്‌സിന്‍, ബൂസ്റ്റര്‍ ഡോസ് എന്നിവ നല്‍കിയിട്ടുണ്ട്. അതിനോടൊപ്പം കോവിഡ് വ്യാപനവും നിയന്ത്രണവിധേയമായതിനാലാണ് അവധി നിര്‍ത്തലാക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കി