പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തിരുവനന്തപുരത്ത് എം.എം.മണി എംഎൽഎയുടെ കാറിടിച്ച് ഒരാൾക്കു പരുക്ക്


തിരുവനന്തപുരത്ത് എം.എം.മണി എംഎൽഎയുടെ കാറിടിച്ച് ഒരാൾക്കു പരുക്ക്. കഴക്കൂട്ടത്ത് ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിൽ ആയിരുന്നു അപകടം. എം.എം മണിയുടെ വാഹനം തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. കഴക്കൂട്ടം സ്വദേശി രജീഷിനാണ് പരിക്കേറ്റത്. പരിക്കേറ്റ് റോഡിൽ കിടന്നയാളെ ആംബുലൻസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്കേറ്റയാളുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.എം മണി എത്തി പരിക്കേറ്റയാളെ സന്ദർശിച്ചു. അപകടത്തിൽപെട്ട കാർ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.