കട്ടപ്പന താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ കുട്ടികളിൽ പച്ചക്കറി ഉപയോഗത്തിന്റെയും ശുദ്ധജല ഉപയോഗത്തിന്റെയും പ്രസക്തികൾ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി
കട്ടപ്പന താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ കുട്ടികളിൽ പച്ചക്കറി ഉപയോഗത്തിന്റെയും ശുദ്ധജല ഉപയോഗത്തിന്റെയും പ്രസക്തികൾ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. കട്ടപ്പന ഓസാനം ഇഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പരിപാടി താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ജയ ജേക്കബ് ഉദ്ഘാടനം ചെയ്തു
കാലഘട്ടങ്ങൾ മാറുന്നതനുസരിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഫാസ്റ്റ് ഫുഡ് സമ്പ്രദായത്തിൽ ഏർപ്പെടുന്നത് മൂലം കുട്ടികളുടെ ആരോഗ്യത്തിൽ ഉൾപ്പെടെ കാര്യമായ വ്യതിയാനങ്ങളാണ് സംഭവിക്കുന്നത്.
ഇതു ഇവരുടെ വിദ്യാഭ്യാസത്തെയും ബാധിക്കുന്നുണ്ട്. കുട്ടികളിൽ വിഷ രഹിതമായ പച്ചക്കറി ഉപയോഗത്തിന്റെയും ശുദ്ധജല ഉപയോഗത്തിന്റെയും പ്രസക്തിയെക്കുറിച്ച് പ്രചരിപ്പിച്ച് അവരിൽ ഇത് ശീലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ജയ ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു
ആഴ്ചയിൽ രണ്ടുദിവസം കുട്ടികൾ പച്ചക്കറികൾ ഉപയോഗിക്കണം. എല്ലാദിവസവും സ്കൂൾ സമയങ്ങളിൽ ഇൻട്രാവൽ സമയം കൂടാതെ രാവിലെയും ഉച്ചകഴിഞ്ഞും ശുദ്ധജലം കുടിക്കണം
ഇതിൻറെ ഔദ്യോഗിക ഉദ്ഘാടനമാണ് കട്ടപ്പന ഓശാനം സ്കൂളിൽ നടന്നത്.
ഉദ്ഘാടന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ഫാദർ മനു കെ മാത്യു അധ്യക്ഷത വഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീഷ് ജോസഫ്,
ആഷാ ജോസഫ്, രാജൻ എന്നിവർ സംസാരിച്ചു.
നഗരസഭാ പരിധിയിലെ എല്ലാ സ്കൂളുകളിലും പദ്ധതി നടപ്പിലാക്കുകയെന്നതാണ് താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗത്തിന്റെ ലക്ഷ്യം