ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. പ്രൊഫ.എം.ജെ ജേക്കബ്


നിർമ്മാണനിരോധനം പിൻവലിക്കുമെന്നും 2019 ഡിസംബർ 17 – ലെ സർവ്വകക്ഷി യോഗത്തിലെ നിർദ്ദേശമനുസരിച്ച് 1964 – ലെ യും 1993 -ലെയും ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യുമെന്നും ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും ഉള്ള വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് ചൂണ്ടിക്കാട്ടി….. പാർട്ടി ദേവികുളം നിയോജക മണ്ഡലം കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. …… മുൻകാല സർക്കാരുകളെയും ഉദ്യോഗസ്ഥരേയും കുറ്റപ്പെടുത്തി സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്നും സർക്കാർ ഒഴിഞ്ഞു മാറുന്നതായും എം.ജെ ജേക്കബ് കുറ്റപ്പെടുത്തി. വന്യമൃഗങ്ങളുടെയും തെരുവോരങ്ങളിലെ പട്ടികളുടെയും ആക്രമണങ്ങൾ തടയാൻ നടപടികൾ സ്വീകരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നും യു.ഡി.എഫ് ജില്ലാ കൺ വീനർ കൂടിയായ പ്രൊഫ എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു…… അടിമാലി ക്ലബ്ബിൽ നടന്ന യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് ബാബു കീച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ . പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ബ്ലെയിസ് ജി. വാഴയിൽ നേതാക്കളായ കുര്യാക്കോസ് ചേലമൂട്ടിൽ .മാത്യൂസ് തെങ്ങും കുടി . ലാലു മാടപ്പാട്ട് . ജോ സ്പുല്ലൻ. സുരേഷ് ജോസഫ് . അമൽ എസ് . ചേലപ്പുറം . ഷാബു ജോസഫ് . തങ്കച്ചൻ പട്ടരു മഠം.എൽദോസ് മത്തായി. സജി പൂതക്കുഴിയിൽ . ഷിജു ഏഴോലിയ്ക്കൽ. ജോർജ് വർക്കി . ജോയി കോട്ടയ്ക്കക്കുടി. മാത്യൂസ് കുറുക്കൻ കുന്നേൽ . പെരുവന്താനം പീതാംബരൻ തുടങ്ങിയവർ പ്രസംഗിച്ചു..