പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മൂന്ന് ലക്ഷം കൈക്കൂലി: കേന്ദ്ര ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കി സിബി തോമസും സംഘവും


മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് വയനാട്ടിൽ പരാതിക്കാരനോട് മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ വിജിലൻസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രമുഖ സിനിമാ താരം കൂടിയായ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സെൻട്രൽ ടാക്‌സ് ആൻഡ് എക്സൈസ് കൽപ്പറ്റ റെയ്ഞ്ച് സൂപ്രണ്ട് പർവീന്തർ സിങ്ങിനെ പിടികൂടിയത്. കരാറുകാരനായ വ്യക്തിയുടെ പരാതിയിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഹരിയാന സ്വദേശിയായ പർവീന്തർ സിങ് ഒരു ലക്ഷം രൂപ പരാതിക്കാരനോട് കൈക്കൂലി വാങ്ങിയപ്പോഴാണ് വിജിലൻസിന്റെ പിടിയിലായത്.