പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോതമംഗലം താലൂക്കിലെപോത്താനിക്കാട് അഗ്രികൾച്ചർ ഇമ്പ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസിന്റെയും സ്ട്രോങ്ങ് റൂമിന്റെയും ഉദ്ഘാടനം നടന്നു


പോത്താനിക്കാട് അഗ്രികൾച്ചർ ഇമ്പ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച സംഘം ഓഫീസിന്റെ ഉദ്ഘാടനം ഡോ : മാത്യു കുഴൽനാടൻ എംഎൽഎ യും സ്ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം മുൻ എം എൽ എ ജോസഫ് വാഴക്കനും നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ വി കുര്യാക്കോസ് അധ്യക്ഷനായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് വർഗീസ് മികച്ച കർഷകരെ ആദരിച്ചു, എൻ എം ജോസഫ്,സാലി ഐപ്പ് ഫിജിന അലി, ഡോളി സജി, ബോബൻ ജേക്കബ്, ലുഷാദ് ഇബ്രാഹിം,ഷാജി സി ജോൺ,ഷാൻ മുഹമ്മദ്, പി പി കുര്യൻ, സാബു സി ജോൺ,ഐജി വർഗീസ്, ജെബി ലൈജു, ഗ്ലാനിസ് ബേബി, തുടങ്ങിയവർ സംസാരിച്ചു..