പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ഇക്കഴിഞ്ഞ ഓൾ ഇന്ത്യ സി.എം.എ ക്യാറ്റ് പരീക്ഷയിൽ 18-ാം റാങ്ക് നേടിയ അഞ്ജലി സി ആറിനെ അനുമോദിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ഇക്കഴിഞ്ഞ ഓൾ ഇന്ത്യ സി.എം.എ ക്യാറ്റ് പരീക്ഷയിൽ 18-ാം റാങ്ക് നേടിയ അഞ്ജലി സി ആർ നെ കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആനക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഷിജു കണ്ടപ്ലാക്കൽ ക്യാഷ് അവാർഡും മൊമന്‍റ്റോയും നൽകി ആദരിച്ചു. യോഗത്തിൽ സെക്രട്ടറി ടിജോമോന്‍ ജേക്കബ്, വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു, രതീഷ് പി.ആര്‍ വകുപ്പ് മേധാവി ഡോ. ഷിജിമോള്‍ തോമസ്, ജിനു തോമസ്, അശ്വനി ജൈസി , ജോസ് ആന്റണി എന്നിവര്‍ സംസാരിച്ചു.
കഠിനാധ്വാവും, ഇച്ഛാശക്തിയും, സമർപ്പണ മനോഭാവവും ഉള്ള വിദ്യാർത്ഥികൾക്ക് മാത്രമേ ഇതുപോലുള്ള പൊഫഷണൽ കോഴ്സുകൾക്ക് തിളക്കമുള്ള വിജയങ്ങൾ കൈവരിക്കുവാൻ സാധിക്കുവെന്ന് അദ്ദേഹം വ്യക്തമാക്കി. പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് ബി. കോമിനോപ്പം ഇത്തരത്തിലുള്ള പ്രോഫാഷനാൽ കോഴ്സുകൾ സംഘടിപ്പിച്ചത് ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് കാരണമായെന്നും തികച്ചും ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളെ ലോക നിലവാരത്തിലേയ്ക്ക് എത്തിക്കുവാനുള്ള കോളേജിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനിയമാണെന്നും അദ്ദേഹം വ്യക്തമാക്കി. റാങ്ക് ജേതാവിന്റെ മറുപടി പ്രസംഗത്തില്‍ കോളേജിലെ അധ്യാപകരുടെ കാലവറകളില്ലാത്ത പിന്തുണയും, പ്രോൽസാഹനവും എറണാകുളം കേന്ദ്രമായി കോളേജിൽ പ്രവർത്തിച്ചു വരുന്ന കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യായന രീതികളും ആണ് റാങ്ക് നേട്ടങ്ങളിയേക്ക് വഴി തെളിച്ചതെന്നും വ്യക്തമാക്കി. സഹപാഠികൾ ചേർന്നുള്ള കംമ്പൈന്‍ഡ് സ്റ്റഡികളും, തുടർച്ചയായ മോക് പരീക്ഷകളും കൂടാതെ സി.എം.എ കോർഡിനേറ്റർ എ.സി.എം.എ ഷീജ സലാമിന്റെ ചിട്ടയായ പരിശീലനവുമാണ് ഈ വിജയം നേടിയെടുക്കാൻ സാധിച്ചതെന്നും അഞ്ജലി സി ആർ വ്യകത്മാക്കി.
















































































































