ഇടുക്കി നാരകക്കാനത്തെ പ്രൊവിഡ്യൻസ് ഹോമിൽ വിറകും സുരക്ഷ ഉപകരണങ്ങളും നൽകി ഫ്രണ്ട്സ് ഓഫ് കട്ടപ്പന


ഇടുക്കി നാരകക്കാനത്തെ പ്രൊവിഡ്യൻസ് ഹോമിൽ വിറകും സുരക്ഷ ഉപകരണങ്ങളും നൽകി ഫ്രണ്ട്സ് ഓഫ് കട്ടപ്പന.
37 ളം ഭിന്നശേഷിക്കാരായ സ്ത്രികളെ പരിപാലിക്കുന്ന സ്ഥാപനമാണ് പ്രൊവിഡ്യൻസ് ഹോം.
ഇടുക്കി നാരകക്കാനത്ത് വാടകക്കണ് ദൈവപരിപാലനയുടെ ചെറിയ ദാസികൾ എന്നറിയപ്പെടുന്ന L S DP സിസ്റ്റേഴ്സിന്റ് നേതൃത്വത്തിൽ പ്രൊവിഡ്യൻസ് ഹോമം പ്രവർത്തിച്ച് വന്നിരുന്നത്.
നാരകക്കാനം പള്ളി സൗജന്യമായി നൽകിയ 1 ഏക്കർ സ്ഥലത്ത് പുതിയ മന്ദിരത്തിലാണ് ജനുവരി മുതൽ പ്രവർത്തിക്കുന്നത്.
37 ഭിന്നശേഷി ക്കാരായ സ്ത്രികളാണ് ഇവിടെയുള്ളത്.
5 സിസ്റ്റേഴ്സാണ് ഇവരെ പരിപാലിക്കുന്നത്.
അനുദിന പ്രവർത്തനങ്ങൾക്ക് വിറക് ഇല്ലന്നറിഞ്ഞ ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ അംഗങ്ങൾ കട്ടപ്പന വള്ളക്കടവ് ചവർണ്ണനാൽ C TC ഗ്രൂപ്പിന്റ് സഹകരണത്തോടെ വിറക് ശേഖരിച്ചു.
വിറക് കൊണ്ടുപോകുന്നതിനുള്ള വാഹനവും CTC ഗ്രൂപ്പ് നൽകി.
കൂടാതെ അമൽ ചെറു ചിലമ്പിൽ നൽകിയ 2 വാക്കറും, കാഞ്ചിയാർ സ്വദേശി ജയിംസ് മാത്യൂ നൽകിയ വീൽ ചെയറും കൈമാറി.
കേരളത്തിൽ 15 പ്രൊവിഡ്യൻസ് ഹോമുകളിലായി 1000 ളം അന്തേവാസികളാണ് ,LSDP സിസ്റ്റേഴ്സിന്റ് പരിചരണത്തിലുള്ളത്.
18 വയസിനു മുകളിൽ പ്രായമുള്ള ഭിന്നശേഷി ക്കാരായ സ്ത്രീകളെ മരണം വരെ സംരക്ഷിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
സുമനസുകളുടെ സഹകരണത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.