മനംകവരുന്ന കാഴ്ചയ്ക്ക് ചുവപ്പ് വസന്തം ഒരുക്കുകയാണ് കട്ടപ്പന പള്ളിക്കവല തോണിക്കുഴിയിൽ ബിജുവിന്റെ മുറ്റത്ത് ഒരുക്കിയിരിക്കുന്ന പന്തലിൽ നിറഞ്ഞുനിൽക്കുന്ന ‘ജേഡ് വൈൻ ചെടികൾ’
മനംകവരുന്ന കാഴ്ചയ്ക്ക് ചുവപ്പ് വസന്തം ഒരുക്കുകയാണ് കട്ടപ്പന പള്ളിക്കവല തോണിക്കുഴിയിൽ ബിജുവിന്റ് മുറ്റത്ത് ഒരുക്കിയിരിക്കുന്ന പന്തലിൽ നിറഞ്ഞുനിൽക്കുന്ന ജേഡ് വൈൻ ചെടികൾ .
കരിപച്ച ഇലകൾക്കിടയിൽ കടും ചുവപ്പു നിറത്തിൽ വിരിഞ്ഞുനിൽക്കുന്ന പുഷ്പങ്ങൾ വിസ്മയമാണ് ഒരുക്കുന്നത്.
ഫിലിപ്പീൻസ് ജന്മദേശമായ ചെടികൾ ഇപ്പോൾ ഹൈറേഞ്ച് മേഖലയിൽ പൂക്കാലം ഒരുക്കിയിരിക്കുകയാണ്.
ചെടി നട്ട് രണ്ടു വർഷത്തെ പരിപാലനത്തിന് ശേഷമാണ് ഇവയുടെ പൂക്കാലം തുടങ്ങുന്നത്. കഴിഞ്ഞ 4 വർഷക്കാലമായി പള്ളിക്കവലയിലൂടെ കടന്നുപോകുന്നവർക്ക് ഈ വസന്തക്കാഴ്ച്ച നവ്യാനുഭവമാണ് പകർന്നിടുന്നത്.
പർപ്പിൾ ,ബ്ലാക്ക് ,യെല്ലോ, ഗ്രീൻ എന്നിങ്ങനെ വിവിധ നിറത്തിലുള്ള ജേഡ്‌വൈൻ പൂവുകൾ ഉണ്ടെങ്കിലും ഏറ്റവും ആകർഷകം ആയിട്ടുള്ളത് ചുവപ്പ് പുഷ്പങ്ങൾക്കാണ്. ഒരു കുലയിൽ നൂറുകണക്കിന് പുഷ്പങ്ങളാണ് സാധാരണയായി വിരിയുന്നത് .
ഒരു തണ്ടിൽ നിന്ന് വളർന്ന് പന്തലിച്ച ജേഡ് വൈനിന് ഇരുമ്പ് തൂണുകൾ കൊണ്ട് ബലവത്തായ പന്തലും ഒരുക്കിയിട്ടുണ്ട്.
6 വർഷം മുമ്പ് 1500 രൂപാ നൽകി മൂന്നാറ്റിൽ നിന്നുമാണ് ബിജു തൈ വാങ്ങിയത്.
ബിജുവും ഭാര്യ പ്രിൻസിയും
വിപുലമായ പരിചരണങ്ങളാണ് ഒരുക്കുന്നത്.
നിറഞ്ഞു നിൽക്കുന്ന ഈ പുഷ്പങ്ങൾ ചില കിളികളുടെ ചുണ്ടിന്റ ആകൃതിയാണ് ഉളവാക്കുന്നത്.
പൂക്കൾ വിരിഞ്ഞത് അറിഞ്ഞതോടെ പ്രദേശവാസികളടക്കം ഇതുവഴി വാഹനത്തിൽ കടന്നുപോകുന്നവരും ഉൾപ്പെടെ നിരവധി പേരാണ് ഫോട്ടോ എടുക്കാൻ എത്തുന്നത്.