പ്രധാന വാര്‍ത്തകള്‍
വെയിലിൽ കിടന്ന് ഉറങ്ങി യുവതി; ഇപ്പൊൾ നെറ്റിയിലെ ചർമ്മം പ്ലാസ്റ്റിക് പോലെ

30 മിനിറ്റോളം വെയിലത്ത് കിടന്നുറങ്ങിയ 25കാരിയുടെ നെറ്റിയിലെ തൊലി കാഴ്ചയിൽ പ്ലാസ്റ്റിക്ക് പോലെയായി തീർന്നു. ബൾഗേറിയയിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന ബ്യൂട്ടീഷ്യനായ സിറിൻ മുറാദ് സൺസ്ക്രീൻ ധരിക്കാതെ 21 ഡിഗ്രി സെൽഷ്യസ് വെയിലിൽ ഉറങ്ങിപ്പോയി. 30 മിനിറ്റ് ഉറക്കത്തിൽ നിന്ന് അൽപം വേദനയും ചുവന്ന മുഖവുമായാണ് അവൾ ഉണർന്നത്. പക്ഷേ അതിനെക്കുറിച്ച് അപ്പൊൾ കൂടുതൽ ചിന്തിച്ചില്ല. അവൾ വിശ്രമിക്കുന്നത് തുടർന്നു. എന്നിരുന്നാലും, അടുത്ത ദിവസം അവളുടെ ചർമ്മം വളരെ ഇറുകിയതായിത്തീർന്നു, പുരികം ചുളിച്ചപ്പോൾ അത് പ്ലാസ്റ്റിക് പോലെ കാണപ്പെട്ടു.









































































