പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കൈറ്റ് അപേക്ഷ ക്ഷണിച്ചു


ലൈസന്‍സ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന സ്‍ക്രൈബസ് സ്വതന്ത്ര ഡിടിപി സോഫ്റ്റ്‍വെയറില്‍ ഓണ്‍ലൈന്‍ പരിശീലനത്തിന് കൈറ്റ് അപേക്ഷ ക്ഷണിച്ചു. കൈറ്റിന്റെ ഓണ്‍ലൈന്‍ പരിശീലന പ്ലാറ്റ്ഫോം ആയ ‘കൂള്‍’ വഴിയാണ് നാലാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനം. www.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൈറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും. 2000/- രൂപയും 18% ജി.എസ്.ടി-യുമാണ് കോഴ്സ് ഫീ.