ആയുഷ് മിഷൻ യോഗ പരിശീലകരുടെ ഒഴിവ്
ജില്ലയിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളായി ഉയർത്തിയിട്ടുള്ള ഗവ. ആയുർവേദ / ഹോമിയോ ഡിസ്പെന്‍സറികളിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ചിട്ടുള്ള ഫുൾടൈം യോഗ ഇന്‍സ്ട്രക്ടർ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും ജുൺ 17 ശനിയാഴ്ച തൊടുപുഴ കാരിക്കോട് ജില്ലാ ആയുർവേദ ആശുപതിയിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസിൽ രാവിലെ 9 ന് നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൊടുപുഴ കാരിക്കോട് ജില്ലാ ആയുർവേദ ആശുപതിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കാം. ജൂൺ 15 ന് വ്യാഴം വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും.
അംഗീകൃത സർവ്വകലാശാലയില്‍ നിന്നോ സർക്കാർ സ്ഥാപനത്തിൽ നിന്നോ ഒരു വർഷത്തില്‍ കുറയാതെയുള്ള പി ജി ഡിപ്ലോമ അല്ലെങ്കില്‍ യോഗ ടീച്ചർ ട്രെയിനിംഗ് ഉൾപ്പടെയുള്ള
യോഗ സർട്ടിഫിക്കറ്റ് കോഴ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള ബി എൻ വൈ എസ് / ബി എ എം എസ് ബിരുദമോ എം എസ് സി (യോഗ) എം ഫിൽ (യോഗ) എന്നിവയും പരിഗണിക്കും. ഉയർന്ന പ്രായപരിധി 50 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ; 944683539