നാട്ടുവാര്‍ത്തകള്‍
210 ലിറ്റര്‍ കോട പിടികൂടി
വാഗമണ്‍: കുവലേറ്റത്ത് പണി തീരാത്തവീട്ടില്‍ നിന്നും 210 ലിറ്റര്‍ കോടയും ഇവ ശേഖരിച്ച ജാറുംമറ്റും വാഗമണ്‍ പോലീസ് പിടികൂടി. കുവലേറ്റം കാരുണ്യതെക്കേതില്‍ നീലാംബരന്റെ പണിതീരാത്ത വീട്ടില്‍ നിന്നാണ് പിടികൂടിയത്. പ്രദേശങ്ങളില്‍ വാറ്റ് കേന്ദ്രങ്ങള്‍ സജീവമാകുന്നതിന്റെ സൂചനയാണ് ഇതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇവിടെ കോടശേഖരണം ഉണ്ടെന്നുള്ളത് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വാഗമണ്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തുകയായിരുന്നു. പ്രതികളെ കണ്ടെത്താനായിട്ടില്ല. വാഗമണ്‍ സി.ഐ. ആര്‍. ജയസനല്‍, എസ്.ഐമാരായ സദകത്തുള്ള, കെ. സുനില്‍, എ.എസ്.ഐ. നൗഷാദ്, സിപിഒമാരായ സിയാദ്, ലിജുമോന്‍, ഡ്രൈവര്‍ അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയിഡ്.