Idukki വാര്‍ത്തകള്‍
വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്ക്കാരം വിതരണം ചെയ്തു


വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്ക്കാരം, പോലീസ് ഹെഡ്ക്വാര്‍ട്ടറില്‍ വച്ചു നടന്ന അനുമോദന ചടങ്ങില്‍, സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് ഐ.പി.എസ് വിതരണം ചെയ്തു.
2024-2025 വര്‍ഷത്തെ ശബരിമല ഉത്സവത്തോടനുബന്ധിച്ച് മികച്ച പോലീസ് സേവനം ഭക്തര്‍ക്ക് നല‍്കുകവഴി സുരക്ഷിതമായും, സുഗമമായുമുള്ള ശബരിമല, മകരവിളക്ക് ദര്‍ശനം കാര്യക്ഷമമായി നടത്തിയ ഇടുക്കി ജില്ലാ പോലീസിനുവേണ്ടി, ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് റ്റി.കെ ഐ.പി.എസ് ,സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് ഐ.പി.എസ് അവർകളില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി