കൊടിതോരണങ്ങൾ അടിയന്തരമായി നീക്കം ചെയ്യണം: ജില്ലാതല മോണിറ്ററിംഗ് സമിതി


ജില്ലയിലെ ദേശീയപാത അടക്കമുള്ള റോഡുകളിലും പൊതു ഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകൾ, ബോർഡുകൾ, കൊടിമരങ്ങൾ ,മറ്റ് നിർമ്മാണങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാതല മോണിറ്ററിംഗ് സമിതി നിർദേശിച്ചു. തദ്ദേശസ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും സ്ക്വാർഡുകൾ രൂപീകരിച്ച് പരിശോധന നടത്തണം. അനധികൃതമായി ബോർഡുകൾ സ്ഥാപിക്കുകയോ നിർമാണങ്ങൾ നടത്തുകയോ ചെയ്തിട്ടുള്ളവർ സ്വന്തം ഉത്തരവാദിത്വത്തിൽ അവ നീക്കം ചെയ്ത് പിഴ അടക്കമുള്ള നിയമം നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് സമിതി അഭ്യർത്ഥിച്ചിട്ടുണ്ട്.
ജില്ലാ തല മോണിറ്ററിംഗ് സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. റ്റി ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി യു കുര്യാക്കോസ്, തദ്ദേശ സ്വയംഭരണ ജോയിൻറ് ഡയറക്ടർ, നാഷണൽ ഹൈവേ പൊതുമരാമത്ത് എക്സിക്യട്ടീവ് എഞ്ചിനിയർമാർ എന്നിവർ പങ്കെടുത്തു.