പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
‘സമരം അവസാനിപ്പിച്ചിട്ടില്ല’; ജോലിയും സത്യാഗ്രഹവും ഒരുമിച്ച് ചെയ്യുമെന്ന് സാക്ഷി മാലിക്


ഗുസ്തി താരങ്ങളുടെ സമരത്തിൽ പിന്മാറിയെന്ന വാർത്ത തള്ളി സാക്ഷി മാലിക്. ജോലിയിൽ പ്രവേശിക്കാൻ തീരുമാനിച്ചു എന്നും ജോലിയും സത്യാഗ്രഹവും ഒരുമിച്ച് ചെയ്യുമെന്നും സാക്ഷി മാലിക് അറിയിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സാക്ഷി മാലിക് ഇക്കാര്യം അറിയിച്ചത്. സാക്ഷിക്കൊപ്പം വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും ജോലിയിൽ തിരികെ പ്രവേശിച്ചു. ഇവരൊക്കെ ജോലിക്കൊപ്പം സമരം തുടരും. ബ്രിജ് ഭൂഷണെതിരായ പരാതിയിൽ ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കണമെന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം നടത്തുകയാണെന്നും കായിക രംഗത്തിൻ്റെയും കായികതാരങ്ങളുടെയു പുനരുദ്ധാരണത്തിനായി സർക്കാർ എപ്പോഴും ശ്രമിക്കുകയാണെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.