പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുകയറി യുവാവ് മരിച്ചു.


മഞ്ഞപ്പാറ സ്വദേശി ആഷിക്കാണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 9.45 ഓടെ കട്ടപ്പന ഡിവൈഎസ്പി ഓഫീസിന് മുമ്പിലാണ് അപകടം. എതിരെവന്ന ബൊലേറോയില്‍ ഇടിക്കാതെ വെട്ടിച്ചുമാറ്റുന്നതിനിടെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു