സമൂഹ മാധ്യമങ്ങളിലെ തെറ്റായ പ്രചരണത്തില്‍ വീഴരുതെന്ന് ചെയര്‍മാന്‍
കോവിഡുമായി ബന്ധപ്പെട്ട് വിളിക്കേണ്ട തൊടുപുഴയിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പേരും ഫോണ്‍ നമ്പരും എന്ന നിലയില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രി അധികൃതരുടേയും, സ്വകാര്യ ആശുപത്രി അധികൃതരുടേയും പേരും ഫോണ്‍ നമ്പരുകളും സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോവിഡ് രോഗികളുടെ സഹായത്തിനും, അന്വേഷണത്തിനുമായി പ്രസ്തുത ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടരുതെന്നും സേവനങ്ങള്‍ ലഭിക്കുന്നതല്ലെന്നും, സേവനങ്ങള്‍ക്കായി നഗരസഭയും, ആശുപത്രി അധികൃതരും പ്രസിദ്ധീകരിച്ചിട്ടുളള കണ്‍ട്രോള്‍ റൂം നമ്പരുകളിലും, ഹെല്‍പ്പ് ലൈന്‍ നമ്പരുകളിലും വിളിക്കണമെന്നും ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ ഓഫീസില്‍ ചെയര്‍മാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ആശുപത്രി പ്രതിനിധികളുടെ ഫോണ്‍ നമ്പരുകള്‍ തെറ്റായി പ്രചരിപ്പിക്കപ്പെട്ടതിനാലാണ് ഈ പത്രക്കുറിപ്പെന്നും ചെയര്‍മാന്‍ അറിയിച്ചു.