കട്ടപ്പന സഹകരണ ആശുപത്രിയിൽ നാളെ മുതൽ ആന്റിജൻ ,ആർ ടി പി സി ആർ ടെസ്റ്റുകൾ നടത്താൻ കഴിയുന്നതാണ്.
കട്ടപ്പന സഹകരണ ആശുപത്രിയിൽ ചൊവ്വാഴ്ച്ച മുതൽ കോവിഡ് പരിശോധന ടെസ്റ്റുകൾ ആരംഭിക്കുന്നു.
കട്ടപ്പന തങ്കമണി ആശുപത്രികളിലാണ് ആന്റിജൻ ആർ ടി പി സി ആർ ടെസ്റ്റുകൾ ക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
രാവിലെ 9 മുതൽ ഉച്ചക് 2 മണിവരെയാണ് പരിശോധന സമയം.
ഡൽഹി ഐ സി എം ആർ അംഗീകാരം ഉള്ള വൈറോളജി ലാബിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതി സഹകരണ ആശുപത്രിക് ലഭിച്ചതിനെ തുടർന്നാണ് ഇന്ന് മുതൽ ടെസ്റ്റുകൾ ആരം മ്പിക്കുന്നത്.
ആർ ടി പി സി ആർ ടെസ്റ്റിന് സർക്കാർ നിച്ചയിച്ചിട്ടുള്ള 500 രൂപയും ആന്റിജൻ ടെസ്റ്റിന് 300 രൂപയും മാത്രമാണ് ചാർജ് നിജപ്പെടുത്തിയിട്ടുള്ളത്.ആന്റിജൻ ടെസ്റ്റിന്റെ ഫലം 25 മിനിറ്റിനുള്ളിൽ തന്നെ അറിയാൻ കഴിയും.
പരിശോധനകൾക്കായി തങ്കമണി, കട്ടപ്പന ആശുപത്രികളിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട് .മറ്റ് അസുഖങ്ങൾക് ചിലകിത്സയിലുള്ള കിടപ്പു രോഗികൾക്കും ആന്റിജൻ പരിശോധന നിർബന്ധമാണ്.തിങ്കളാഴ്ച മുതൽ കോവിടാനന്തര ചികിത്സയും സഹകരണ ആശുപത്രിയിൽ ആരംഭിച്ചിട്ടുണ്ട്