ആലടിയിൽ പെരിയാർ നദിയിലേക്ക് മണ്ണ് തള്ളിയ സംഭവം മണ്ണ് എടുത്തുമാറ്റണമെന്നാവശ്യപെട്ട് കത്ത് നൽകി
അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ ആലടിയിൽ മലയോര ഹൈവേ കരാർ ഏറ്റെടുത്തിട്ടുള്ള കരാറുകാരൻ സ്വകാര്യവ്യക്തികളെനഹായിക്കുന്നതിനായി ടൺകണക്കിന് മണ്ണ് പെരിയാർ നദിയിലേക്കു തള്ളിയ സംഭവത്തെ തുടർന്ന് മേജർ ഇറിഗേഷൻ എ ഇ മലയോരഹൈവേ എ ഇ ക്ക് മണ്ണ് എടുത്തു മാറ്റണമെന്നാവശ്യപെട്ട് കത്ത് നൽകി.
നിയമവിരുദ്ധമായി മണ്ണ് തള്ളിയ സംഭവത്തിൽ അയ്യപ്പൻ കോവിൽ ആനവിലാസം വില്ലേജ് ആഫീസർമാർക്കും അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് അധികൃതർക്കു നോട്ടീസ് നൽകുകയും മേജർ ഇറിഗേഷൻ കോട്ടയം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മനുകുര്യാക്കോസിന് വിശദമായ റിപ്പോർട്ട് നൽകിയിട്ടുള്ളതായും മേജർ ഇറിഗേഷൻ കുമളി സെക്ഷൻ എ ഇ ബിനു പറഞ്ഞു.
മലയോര ഹൈവേ അധികൃതർ പട്ടയമില്ലാത്ത പുറം പോക്ക് ഭൂമിയിൽ നിയമലംഘനം നടത്തി ഇത്തരത്തിൽ ചപ്പാത്ത് മുതൽ ആലടി വരെ പെരിയാർ നദിയിലേക്കാണ് മണ്ണ് തള്ളിയിരിക്കുന്നത് അനധികൃതമായി ഇത്തരത്തിൽ മണ്ണ് തള്ളിയത് ഇടുക്കി ജലസംഭരണിക്കു തന്നെ ഭീഷണിയും ജലജന്യക്കീവികളുടെ നാശത്തിനു തന്നെ ഇടയാക്കുമെന്ന് മുമ്പ് ജനയുഗം വാർത്ത നൽകിയിരുന്നു.
പട്ടയഭൂമിയുള്ളവരുടെ അനുമതി വാങ്ങി വെന്യൂ അധികാരികളിൽ നിന്നും അനുമതി വാങ്ങി മാത്രമേ മണ്ണു തള്ളുവാൻ പാടുള്ളൂ എന്ന നിയമമാണ് മലയോരഹൈവേ നിർമ്മാതാക്കൾ ഇവിടെ ലംഘിച്ചിരിക്കുന്നത്.