റിസർവ് വനത്തിൽ തോക്കുകളുമായി അതിക്രമിച്ചു കടന്നു നായാട്ടിന് ശ്രമിച്ച നാലംഗ സംഘത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞ മൂന്നുപേർ കുട്ടിക്കാനം മുറിഞ്ഞപുഴ വനം വകുപ്പ് ഓഫീസിൽ കിഴടങ്ങി
പെരുവന്താനം പുറക്കയംവടകര വീട്ടിൽഡൊമനിക് ജോസഫ് ആദ്യം തന്നെ നാടൻ തോക്കുമായി അറസ്റ്റിലായിരുന്നു.ജോസഫിന്റെ കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നുപേർ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കണ്ട ഉടനെ ഓടി രക്ഷപ്പെടുകയായിരുന്നു ഇവർക്ക് വേണ്ടിയുള്ള അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇവർ മുറിഞ്ഞ മുറി ഫോറസ്റ്റ് സ്റ്റേഷൻ എത്തി കീഴടങ്ങിയത് : കൂട്ടുപ്രതികളായ മാത്യു സി എം, ചേട്ടയിൽ വീട്, കണയൻകവയൽ, പുറക്കയം ,സൈജു, കുത്തുകല്ലുങ്കൽ, കണയൻകവയൽ, പുറക്കയം ,സനീഷ്, തങ്കമണി എന്നിവരാണ് മുറിഞ്ഞപുഴ ഡപ്യുട്ടി റേഞ്ച് ഓഫിസർ സുനിൽകുമാറിന് മുമ്പിൽ കിഴടങ്ങിയത്. ഇവരെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
വനം വകുപ്പിന്റെ കോട്ടയം ഡിവിഷനിലെ എരുമേലി റെയിഞ്ചിൽ പെട്ട മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ തോക്കുകളുമായി നാലു പേരാണ് അതിക്രമിച്ചു കടന്നുനായാട്ടിനുശ്രമിച്ചത്.
ഈ സമയം പെട്രോളിങ് കഴിഞ്ഞ് തിരികെ വരികയായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മുൻപിൽ ഇവർ പെടുകയായിരുന്നു