Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
Idukki വാര്‍ത്തകള്‍

അയ്യപ്പൻകോവിൽ വിട്ടു പുറത്തുപോകാത്ത ഓട്ടോക്ക് പെറ്റി കേസ് പ്രവാഹം



അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ മേരികുളം ഓട്ടോസ്റ്റാൻഡ് വിട്ട് പുറത്തുപോകാത്ത ഓട്ടോക്ക് ജില്ലക്കു വെളിയിൽ നിന്നും, തമിഴ്നാട് കടഅ എന്നും കാട്ടി പെറ്റി കേസുകളുടെ പ്രവാഹം.
മേരികുളം ടൗണിൽ ഓടുന്ന മോട്ടോർ ക്യാബിൻ വാഹനത്തിനാണ് ഇങ്ങനെ നിരന്തരം പിഴ ഒടുക്കേണ്ടി വരുന്നത്.
മേരികുളം ശൗര്യാങ്കുഴി ഷെറിൻ മാത്യുവിൻ്റ ഉടമസ്ഥതയിലുള്ള കെ എൽ 37 ഡി5134മോട്ടോർ ക്യാബ് ടാക്സി വാഹനത്തിനാണ് തുടരെ തുടരെ പെറ്റി ലഭിക്കുന്നത്,ഷെറിൻ്റെ ഉടമസ്ഥതയിലുള്ള വാഹനം ഓടിക്കുന്നത് ഭർത്താവ് സന്തോഷ് മാത്യുവാണ് ചെയ്യാത്ത കുറ്റത്തിന്
നിരന്തരമായി പെറ്റി ലഭിക്കുന്നതുമൂലം ഈ കുടുംബം നിരാശയിലാണ്.
മേരികുളത്തിനു പുറത്തേക്ക് വണ്ടി പെരിയാർ ആർറ്റിഒ ആഫീസിലേക്കു മാത്രമാണ് ഈ വാഹനം പോയിട്ടുള്ളത്.
എന്നാൽ തമിഴ്നാട് കടന്ന് എന്നു പറഞ്ഞ് അഞ്ചു തവണ 105 രൂപ വീതം പിഴ ഒടുക്കേണ്ടി വന്ന ഇവർക്ക് അടുത്ത നാളിൽ മേരികുളത്തു നിന്നും 143 കിലോമീറ്റർ അകലെ കൊടുങ്ങല്ലൂർ സ്റ്റാർ ജംഗ്ഷനിൽ ട്രാഫിക് നിയമം ലംഘിച്ചു എന്നു കാട്ടി 250- രൂപ പിഴ അടക്കണമെന്ന് പറഞ്ഞ് വീണ്ടുമിപ്പോൾ ചെല്ലാൻ ലഭിച്ചിരിക്കുകയാണ് ചെല്ലാനിൽ ഒരു സ്കൂട്ടിയുടെ ചിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഇതിൻ്റെ നമ്പർ വ്യക്തവുമല്ല സലിം എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കോസ് എടുത്തിരിക്കുന്നത്.
ഒരോ പെറ്റിയുടെ മെസേജ് വരുമ്പോഴും വണ്ടിയുമായി സന്തോഷ് മേരികുളം ഓട്ടോസ്റ്റാൻഡിൽ ഉണ്ടാകും.
ഷെറിൻ്റെയും സന്തോഷിൻ്റെയും വാഹനത്തിൻ്റെ നമ്പറിൽ ഏതോ ഒരു വാഹനം കള്ള നമ്പറിൽ ഓടുന്നുണ്ടാകാം ജി പി എസ് സംവിധാനം ഒരുക്കിയിട്ടുള്ള ഇവരുടെ വാഹനം എവിടേക്ക് സവാരി പോകുന്നു എന്ന് വ്യക്തമായി അറിയുവാനും സാധിക്കും. നിരന്തരം പെറ്റി അടക്കേണ്ടി വരുന്നതിനാൽ ഇവർ പരാതിയുമായി ആർറ്റിഒ ഓഫീസിൽ എത്തി എങ്കിലും എൻഫോഴ്സ്മെൻ്റ് ആർറ്റിഒ ക്ക് പരാതി നൽകാൻ പറഞ്ഞ് ഇവരെ തിരിച്ചയയ്ക്കുകയാണുണ്ടായത്.
ജി പി എസ് സംവിധാനമുള്ള വാഹനം പരിശോധിച്ച് നടപടിയെടുക്കണ്ട മോട്ടോർവാഹന വകുപ്പ് അധികൃതരാകട്ടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുമില്ല.
വാഹനം ടെസ്റ്റിങ്ങിനായി എത്തിച്ചപ്പോൾ ഈ പിഴ തുക അടക്കാതെ ടെസ്റ്റിംഗ് നടത്താൻ സാധിക്കുകയില്ല എന്ന് ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചതോടെ പിഴുകുക അടക്കുവാൻ ഇവർ നിർബന്ധിതരാകുകയായിരുന്നു.
അടുത്ത പെറ്റി എവിടെ നിന്നു വരും എന്ന ആശങ്കയിൽ കഴിയുകയാണ് ഓട്ടോറിക്ഷ ഉപജീവനമാക്കി കഴിയുന്ന ഈ കുടുംബം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!