പ്രധാന വാര്‍ത്തകള്‍
ഒഡീഷയില്‍ ഷാലിമാര്‍–ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ നാലു ബോഗികള്‍ മറിഞ്ഞു, 150 ലേറെപേര്‍ക്ക് പരുക്ക്…50 ലേറെ മരണം എന്ന് റിപ്പോർട്ട്….
ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരിക്ക്. ബാലസോറില്‍ കോറോമന്‍ഡല്‍ എക്സ്പ്രസ് ട്രെയിനും ഗുഡ്സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപത്താണ്് അപകടമുണ്ടായത്. കൂട്ടിയിടിയില്‍ കോറോമന്‍ഡല്‍ എക്‌സ്പ്രസിന്റെ പാളം തെറ്റി. ബോഗിക്കുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ് റെയില്‍വെ അധികൃതരും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരരെ ബാലസോറിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റുന്നു.