മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരട്ട അപകടം; കൂട്ടിയിടിച്ചത് മൂന്ന് ട്രെയിനുകൾ, രാജ്യത്തെ നടുക്കിയ വൻ ദുരന്തം
ഒഡിഷയിൽ 233 പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിൻ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്. ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ രണ്ടു ബോഗികളും പാളം തെറ്റി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണം പ്രഖ്യാപിച്ചു. 900ലേറെ പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറും ഇന്ന് ഒഡിഷയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരന്തത്തെ തുടർന്ന് ഗോവ-മുംബൈ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം റദ്ദാക്കി.
രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സ്വദേശികളായ നാലുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടർന്ന് സർക്കാർ തലത്തിൽ ഉള്ള ആഘോഷ പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ പുറത്തുവിട്ട ചില പ്രധാന ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ അറിയാം.
ജിആര്‍സി ദുരന്ത നിവാരണ സേന നമ്പര്‍: 03324503371, 03324397928
ഹൗറ: 033-26382217
ഖരഗ്പുര്‍: 8972073925 & 9332392339
ബലാസോര്‍: 8249591559 & 7978418322
ഷാലിമാര്‍: 9903370746
സാന്‍ട്രോഗാച്ചി: 8109289460 & 8340649469
ഭാദ്രക്: 7894099579 & 9337116373
ജജ്പൂര്‍: 9676974398
കട്ടക്: 8455889917
ഭുവനേശ്വര്‍: 06742534027
ഖുദ്ര: 6370108046 & 06742492245
ബാംഗ്ലൂര്‍: 080-22356409
ബാന്‍ഗാര്‍പേട്: 08153 255253
കുപ്പം: 8431403419
എസ്എംവിടി ബാംഗ്ലൂര്‍: 09606005129
കൃഷ്ണരാജപുരം: 88612 03980
ചെന്നൈ: 04425330952, 04425330953