കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോട്ടയത്ത് സിനിമ ഷൂട്ടിംഗിനിടെ ഞെട്ടിച്ച് ലൈംഗികാതിക്രമം, 51 കാരന്‍റെ ക്രൂരത 11കാരിയോട്; റെജി അറസ്റ്റിൽ
കോട്ടയം: പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ കോട്ടയത്ത് അറസ്റ്റിലായി. കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയിൽ വീട്ടിൽ റെജി എം കെ (51) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുവാൻ എത്തിയ പെൺക്കുട്ടിക്ക് നേരെയാണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. സിനിമയിൽ ജൂനിയർ ആർട്ടസ്റ്റുകളെ എത്തിക്കുന്നയാളാണ് പ്രതിയായ റെജി. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്.