പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം; കമ്പ്യൂട്ടറും ഫയലുകളും കത്തി നശിച്ചു


കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു.