സ്വത്ത് തർക്കം; മകൻ പിതാവിന്റെ കാല് തല്ലിയൊടിച്ചതായി പരാതി
രാജാക്കാട്: സ്വത്ത് എഴുതി നല്‍കാത്തതില്‍ പ്രകോപിതനായി പിതാവിന്റെ കാല് മകൻ തല്ലിയൊടിച്ചതായി പരാതി.സേനാപതി പഞ്ചായത്തിലെ കവലക്കല്‍ ആന്റണിയാണ് പരാതിക്കാരൻ.സ്വത്ത് എഴുതി നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂത്ത മകനാണ് ആന്റണിയുടെ കാല്‍ തല്ലിയൊടിച്ചതെന്നും പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ലയെന്നും ആന്റണി പറഞ്ഞു.ആന്റണിയുടെ സ്ഥലവും പഞ്ചായത്തില്‍ നിന്നും ലഭിച്ച വീടും എഴുതി നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂത്ത മകൻ ഉപദ്രവിക്കുന്നതെന്ന് ആന്റണി പറയുന്നു.മകന്റെ ഉപദ്രവം കഠിനമായതോടെ പൊലീസില്‍ പരാതി നല്‍കുകയും പരാതി നല്‍കിയതിന്റെ ദേഷ്യത്തില്‍ മദ്യപിച്ച് എത്തിയ മകൻ മാര്‍ച്ച് 16 ന് ആന്റണിയുടെ കാല്‍ തല്ലി ഒടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും,വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.പ്രദേശവാസികളുടെ സഹായത്തോടെ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ആന്റണി വീണ്ടും ഉടുമ്ബൻചോല പൊലീസില്‍ പരാതി നല്‍കിയെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി ഉണ്ടാകുകയോ നീതി ലഭിക്കുകയോ ചെയ്തില്ല.കാലിന് ഗുരുതരമായി പരിക്കേറ്റ ആന്റണി മാസങ്ങളായി കിടപ്പിലാണ് ആന്റണിക്കും ഭാര്യ മേരിക്കും ലഭിക്കുന്ന വാര്‍ദ്ധ്യക്യ പെൻഷൻ ഉപയോഗിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് ക്രൂരമായി മര്‍ദിച്ച മകന് എതിരെ നടപടി വേണമെന്നും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുള്ളതാണ് ആന്റണിയുടേയും ഭാര്യയുടേയും ആവശ്യം.