കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബ്രിജ് ഭൂഷണെതിരായ പ്രതിഷേധത്തിൽ ഇടപെട്ട് കർഷക നേതാക്കൾ; മെഡലുകൾ ഉടൻ ഗംഗയിൽ ഒഴുക്കില്ലെന്ന് ഗുസ്തി താരങ്ങൾ
ബ്രിജ് ഭൂഷണെതിരായ പ്രതിഷേധത്തിൽ കർഷക നേതാക്കൾ ഇടപെട്ടതോടെ അനുനയത്തിന് തയ്യാറായി ഗുസ്തി താരങ്ങൾ. മെഡലുകൾ ഉടൻ ഗംഗയിൽ ഒഴുക്കില്ലെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചു. പ്രശ്നപരിഹാരത്തിനായി 5 ദിവസത്തെ സമയപരിധിയാണ് താരങ്ങൾ നൽകിയത്. കർഷക നേതാവ് നരേഷ് ടിക്കയത്ത് ഹരിദ്വാറിൽ എത്തിയാണ് ഗുസ്തി താരങ്ങളെ കണ്ടത്. കർഷക നേതാക്കൾ താരങ്ങളിൽ നിന്നും മെഡലുകൾ ഏറ്റു വാങ്ങി. ഇതോടെ ഹരിദ്വാറിലെ ധർണ സ്ഥലത്ത് നിന്നും താരങ്ങൾ നീങ്ങി. ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. സാക്ഷി മാലികും വിനേഷ് ഫോഗട്ടും അടക്കമുള്ളവർ ഹരിദ്വാറിലെത്തിയാണ് മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ തീരുമാനിച്ചത്. രാജ്യത്തിനഭിമായി തങ്ങൾക്ക് ലഭിച്ച മെഡലുകൾ നദിയിൽ ഒഴുക്കുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതാണ് കർഷക നേതാക്കൾ ഇടപെട്ട് തടഞ്ഞത്.