സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം; കലാജാഥ ജില്ലയില്‍ പര്യടനം നടത്തി
സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച കലാജാഥ ജില്ലയില്‍ പര്യടനം നത്തി. രാവിലെ ഒമ്പതിന് തൊടുപുഴയില്‍ നിന്ന് ആരംഭിച്ച ജാഥ 11. 30 ന് ചെറുതോണിയിലെത്തി.
സര്‍ക്കാര്‍ നടത്തിയ വിവിധ വികസനപ്രവര്‍ത്തനങ്ങളും പദ്ധതികളും ഉള്‍കൊള്ളിച്ച വീഡിയോ പ്രദര്‍ശനം, കൊച്ചിന്‍ കലാഭവനിലെ കലാകാരന്മാര്‍ അവതരിപ്പിച്ച പാട്ടുകള്‍, ശബ്ദാനുകരണം എന്നിവ ഉള്‍പ്പെടുന്നതായിരുന്നു കലാജാഥ. ചെറുതോണിയിലെ പ്രദര്‍ശനത്തിന് ശേഷം ഇരട്ടയാര്‍, കട്ടപ്പന, തൂക്കുപാലം, നെടുങ്കണ്ടം, ഉടുമ്പഞ്ചോല, രാജാക്കാട്, വെള്ളത്തൂവല്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയ കലാജാഥ അടിമാലിയില്‍ രാത്രി 9.30 ന് സമാപിച്ചു.
കലാകാരന്മാരായ രാജേഷ് കലാഭവന്‍, രഞ്ജീവ് കുമാര്‍, രാഹുല്‍ മോഹന്‍, അജിത് കോഴിക്കോട്, നവീന്‍ പാലക്കാട് എന്നിവരാണ് കലാജാഥാ സംഘത്തിലെ അംഗങ്ങള്‍. മികച്ച ശബ്ദ സംവിധാനവും സ്റ്റേജ് സൗകര്യങ്ങളുമുള്ള വാഹനത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്. സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് എന്ന ആശയത്തിലൂന്നിയാണ് പരിപാടികള്‍ അവതരിപ്പിച്ചത്.
ചിത്രം:
സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച കലാജാഥ ഇരട്ടയാറില്‍ എത്തിയപ്പോള്‍