Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പൊന്നമ്പലമേട്ടിലെ പൂജ: ഒളിവിൽ പോയ നാരായണൻ നമ്പൂതിരിക്കായുള്ള തിരച്ചിൽ വ്യാപകം




ഇടുക്കി : ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി കടന്നുകയറി പൂജ നടത്തിയ സംഭവത്തിൽ പൂജാരിയായ നാരായണന് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. നാരായണനെ തേടി അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. അതേസമയം, പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പൊലീസ് എഫ്ഐആർ. മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനസ്ഥലത്ത് കടന്നുകയറിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!