പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം നടത്തി


അയ്യപ്പൻകോവിൽ പഞ്ചായത്തിലേ വനിതകൾക്കായിട്ടാണ് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. 825 പേർക്കായ് ഒരു വനിതാ ക്ക് 5 കോഴിക്കുഞ്ഞുങ്ങളെ വീതമാണ് വിതരണം നടത്തിയത്. പഞ്ചായത്തിന്റ ജനകിയ ആസുത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2022 – 23 സാമ്പത്തിക വർഷിക പദ്ധതിയിലൂടെയാണ് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജെയ്മോൾ ജോൺസൺ വിതരണോത്ഘാടനം നിർവഹിച്ചു.
ആദ്യഘട്ടമായ് 250 പേർക്ക് 14OO കോഴി ക്കുഞ്ഞുങ്ങളെയാണ് വിതരണം നടത്തുന്നത്. ഇതോടൊപ്പം കോഴികുഞ്ഞുങ്ങളെ പരിപാലിക്കുന്ന രീതികളെ പറ്റിയുള്ള ക്ലാസും നടന്നു.
പഞ്ചായത്ത് അംഗങ്ങളായ നിഷാ ബിനോജ്, ഷൈമോൾ രാജൻ, സുമോദ് ജോസഫ് , സോണിയ ജെറി, മറ്റ് പഞ്ചായത്ത് അംഗങ്ങൾ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.