കട്ടപ്പന സ്കൂൾക്കവലയിൽ കട്ടപ്പനയാറിന്റ് കൈ തോട്ടിൽ കക്കൂസ് മാലിന്യം തള്ളി
കഴിഞ്ഞ ദിവസം രാത്രിയിലാണ് ടാങ്കർ ലോറിയിൽ മാലിന്യം നിക്ഷേപിച്ചത്.
ബുധനാഴ്ച്ച രാത്രിയിലാണ് കട്ടപ്പന പള്ളിക്കവല സ്കൂൾ ക്കവല റോഡിൽ SH മഠത്തിന് സമീപം കക്കൂസ് മാലിന്യം തള്ളിയത്.
റോഡിനോട് ചേർന്നുള്ള ഓടയിലേക്ക് തള്ളി മാലിന്യം ഒഴികി എത്തുന്നത് കട്ടപ്പനയാറിലേക്കാണ്.
പ്രദേശവാസികൾ വിവരം വാർഡ് കൗൺസിലറെ അറിയിക്കുകയും ചെയ്തു.
തുടർന്ന് നഗരസഭ ക്ലീൻസിറ്റി മാനേജർ ആറ്റ്ലി P ജോൺ , വാർഡ് കൗൺസിലർ സോണിയ ജെയ്ബി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും സമീപത്തെ CCTV ദൃശ്യങ്ങൾ പരിശേധിക്കുകയും ചെയ്തു.
രാത്രി 10 മണിക്ക് ശേഷം ടാങ്കർ ലോറി കടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു.
എന്നാൽ വാഹനത്തിന്റ് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
കട്ടപ്പനയാറിന്റ് വിവിധ ഭാഗങ്ങളിൽ കക്കൂസ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്.
ഇതു മൂലം തദ്ദേശിയർ ഏറേ ബുദ്ധിമുട്ടുകയാണ്.
ജല സ്രേത സുകളിൽ മാലിന്യം നിക്ഷേപിക്കുന്നതു മൂലം നിരവധി കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലാണ്.
ഈ വെള്ളം അലക്കുവാനും കുളിക്കുവാനുമുപയോഗിക്കുന്ന വർക്ക് നിരവധി സാക്രമീക രോഗങ്ങൾ പിടിപെടുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഇത്തരത്തിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ കണ്ടത്തി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും വാഹനത്തെ കുറിച്ച് അന്വേഷിക്കുമെന്നും ആറ്റ്ലി P ജോൺ പറഞ്ഞു