ബംഗാൾ ഇന്ത്യയിലല്ല പാക്കിസ്ഥാനിലാണെന്നഏഷ്യാനെറ്റ് ;ചാനലിനെതിരെ പരാതിയുമായി യുവമോർച്ച.
കട്ടപ്പന : ഏഷ്യാനെറ്റ് ചാനലിനെതിരെ കേന്ദ്ര വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി ന്ൽകിയിരിക്കുകയാണ് അഭിഭാഷകനും യുവമോർച്ച ഇടുക്കി ജില്ല വൈസ് പ്രസിഡന്റുമായ സുജിത്ത് ശശി. ബംഗാൾ ഇന്ത്യയിലല്ല പാക്കിസ്ഥാനിലാണെന്ന ഏഷ്യാനെറ്റ് റിപ്പോർട്ടർ പി.ആർ പ്രവീണയുടെ മറുപടിയാണ് പരാതിക്ക് ആസ്പദമായ സംഭവം. ഇത് രാജ്യദ്രോഹപരമാണ് . ബംഗാൾ വിഭജനത്തിനെതിരെ സമരം ചെയ്ത് ബലിദാനികളായ ധീരദേശാഭിമാനികളെയും സ്വാതന്ത്ര്യസമര നായകരെയുമാണ് ഏഷ്യാനെറ്റ് ന്യൂസ് അപമാനിച്ചത്.
ബംഗാളിൽ മരിക്കുന്നത് സംഘപരിവാറുകാരാണെന്നും അവർ മരിക്കേണ്ടവരാണെന്നുമായിരുന്നു റിപ്പോർട്ടറുടെ ഭാഷ്യം. ഒരു ജനാധിപത്യ സമൂഹത്തിൽ ആരും ഒരിക്കലും പറയാൻ പാടില്ലാത്തതായ മനുഷ്യത്വരഹിതമായ വാക്കുകളാണ് പ്രവീണ പറഞ്ഞത്. നിങ്ങൾ സൗകര്യമുണ്ടെങ്കിൽ കണ്ടാൽ മതി ഞങ്ങൾ ഇങ്ങനെ തന്നെയാണെന്ന് വെല്ലുവിളിക്കുകയാണ് അവർ ചെയ്തത്.
ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർക്കെതിരെ ഇതുവരെ ഏഷ്യാനെറ്റ് ന്യൂസ് നടപടിയെടുത്തിട്ടില്ല.
ബംഗാൾ അക്രമികളെ വെള്ളപൂശിയ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ പി.ആർ. പ്രവീണക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നത്. ഇതു ചാനലിൽ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ ഒരു വിശദീകരണം മാത്രമാണ് ഏഷ്യാനെറ്റ് പ്രവീണയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തുടർന്ന് ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒരു വിശദീകരണം ഇട്ടെങ്കിലും ഉടൻ തന്നെ പിൻവലിച്ചു.
ഈ സംഭവം ഏഷ്യനെറ്റ് ദേശിയതയോടുള്ള വെല്ലുവിളിയാണ് നടത്തുന്നതെന്നും, ഈ സംഭവത്തിൽ ഒരു ഖേദപ്രകടനം നടത്താത്ത ഏഷ്യനെറ്റ് ചാനൽ സസ്‌പെൻഡ് ചെയ്യ്തും, ദേശിയതയെ കളങ്കപ്പെടുത്തിയ ചീഫ് റിപ്പോർട്ടർക്കെതിരെ തക്കതായ നടപടിയെടുക്കണമെന്നാണ് പരാതിയിൽ സുജിത്ത് ആവശ്യപ്പെട്ടിരിക്കുന്നത്