കട്ടപ്പന സ്വദേശിയുടെ കൊടുംക്രൂരതയ്ക്ക് ജീവപര്യന്തം


നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ കട്ടപ്പന വില്ലേജിൽ അമ്പലക്കവല കാവുംപടി ഭാഗത്ത് മഞ്ഞങ്കൽ വീട്ടിൽ തങ്കപ്പൻ മകൻ 40 വയസ്സുള്ള പോത്തൻ അഭിലാഷ് എന്നറിയപ്പെടുന്ന ആന അഭിലാഷിനെ 2013 ൽ ഭാര്യ പിതാവിനെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചു 2013 ൽ കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന റെജി എം കുന്നിപ്പറമ്പന്റെ നേത്യത്വത്തിൽ SI മാരായ സുധാകരൻ, സജിമോൻ ജോസഫ് Scpo സിനോജ് P. J എന്നിവർ അടങ്ങുന്നസംഘമാണ് കേസ് അന്വേഷിച്ചതും പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതും
വളരെ ചെറുപ്പം മുതലേ തന്നെ മറ്റുള്ളവരെ ക്രൂരമായി പരിക്കേൽപ്പിക്കുന്ന സ്വഭാവമുള്ള പ്രതി 2009ൽ സ്വന്തം കൂട്ടുകാരന്റെ മാതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും കൂടാതെ മറ്റുള്ള സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുള്ള ഇയാൾ 2018ൽ സ്വന്തം മാതാവിന്റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടി പരിക്ക് ഏൽപ്പിക്കുകയും ചെയ്ത ആളുമാണ് 2018ൽ കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനു ശേഷം തന്റെ അയൽവാസിയും, താൻവിഷം കഴിച്ചു മരണാസന്നനായി കിടന്ന സമയത്ത് ആശുപത്രിയിൽ എത്തിച്ചു തന്റെ ജീവൻ രക്ഷപ്പെടുത്തിയ ഓട്ടോറിക്ഷ ഡ്രൈവർ ആയ ഷാജിയെ ആണ് 2019 ഡിസംബർ മാസം ഇരുപത്തിയഞ്ചാം തീയതി പ്രതിമാരകമായി വെട്ടി പരിക്കേൽപ്പിച്ച് ഒരു വശം തളർന്നു പോകുന്നതിന് ഇടയാക്കിയത് അന്നു വെട്ടേറ്റ് ഷാജി ഇന്നും തളർന്നു കിടപ്പാണ് കൃത്യത്തിനു ശേഷം ഒളിവിൽ ആയിരുന്ന പ്രതിയെ തമിഴ്നാട്ടിലെ പളനിയിൽ നിന്നും ഒരു വർഷത്തിനുശേഷമാണ് പോലീസ് പിടികൂടിയത് അതിനുശേഷം ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തന്റെ സഹോദരിയെവീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചു. അതിനുശേഷം പാകതീരാത്ത പ്രതി തന്റെ സഹോദരിയുടെ 17 വയസ്സുള്ള മകനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോട് കൂടി വീട്ടിൽ അതിക്രമിച്ചു കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ കഴിഞ്ഞു വരവേ കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോന്റെ നേതൃത്വത്തിൽ SI സജിമോൻ ജോസഫ് SCPO മാരായ ജോർജ്, സിനോജ്, ജോബിൻ ജോസ് Cpo അനീഷ് വി കെ, ഡ്രൈവർScpo അനീഷ് വിശ്വംഭരൻ എന്നിവർ ചേർന്ന് ഇടുക്കി ശാന്തൻപാറ കെ ആർ വിജയ എസ്റ്റേറ്റിൽ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അതി സാഹസികമായും തന്ത്രപരമായും ഏലക്കാടുകൾക്കിടയിലൂടെ ഓടിച്ചിട്ട് പിടികൂടി കാപ്പ നിയമപ്രകാരം പിടികൂടി കോടതിയിൽ ഹാജരാക്കി തുടർന്ന് J. ] ആക്റ്റ് പ്രകാരവും കാപ്പാ നിയ പ്രകാരവുംജയിലിൽ കഴിഞ്ഞു വരവേയാണ് ഈ ക്രൂരമായ കൊലപാതകത്തിന് ഉചിതമായ ശിക്ഷ വിധിച്ചിരിക്കുന്നത് ഈ പ്രതി ജയിലിൽ നിന്നും ഇറങ്ങിയ സമയങ്ങളിൽ സമീപവാസികൾ മരണ ഭയത്തോടെ കൂടിയാണ് കഴിഞ്ഞു വന്നിരുന്നത് ഏതുസമയവും പ്രതിയുടെ പിന്നിൽ നിന്നുള്ള മാരക ആയുധം ഉപയോഗിച്ചുള്ള ആക്രമം ഭയന്ന് വൈകിട്ട് ആറുമണിക്ക് ശേഷം സമീപവാസികളായ ആളുകൾ ആരും തന്നെ വീടിനു പുറത്തിറങ്ങാറില്ലയിരുന്നു ഈ പ്രതി അയൽവാസികളെ കൂടാതെ അടുത്ത ബന്ധുക്കളെയും സഹോദരങ്ങളെയും വരെ ക്രൂരമായി ആക്രമിക്കുമായിരുന്നു ടിയാൻ പുറത്തുണ്ടായാൽ ആരെയെങ്കിലും ഒക്കെ വെട്ടിക്കൊലപ്പെടുത്തും എന്ന് ജനങ്ങൾ ഭയന്നിരുന്നു ഏതു നിമിഷവും ആക്രമിച്ചു കൊലപ്പെടുത്തുമെന്ന് ഭയത്തോടു കൂടിയാണ് അയൽവാസികൾ കഴിഞ്ഞുവന്നിരുന്നത് പോലീസ് പിടികൂടാൻ ശ്രമിക്കുമ്പോൾ എല്ലാം പോലീസിന് നേരെ കത്തി വീശി രക്ഷപ്പെടുകയായിരുന്നു ഇയാളുടെ പതിവ് ഇയാൾക്കെതിരെയുള്ള കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകൾ കോടതിയുടെ വിചാരണയിൽ ഇരിക്കുകയാണ് പുറത്തിറങ്ങിയാൽ സമൂഹത്തിനു തന്നെ ഭീഷണിയാകുന്ന ഇയാൾക്ക് അർഹിക്കുന്ന ശിക്ഷ തന്നെയാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് എന്നാണ് പൊതുജനങ്ങൾ വിലയിരുത്തുന്നത് ഇനിയെങ്കിലും സമീപ വാസികൾക്കും പൊതുജനങ്ങൾക്കും ഏതു സമയത്തും പുറത്തിറങ്ങി നടക്കാൻ പറ്റുമെന്ന ആശ്വാസത്തിലാണ് സമീപ വാസികൾ ഇയാളുടെ ശിക്ഷ പൊതുജനങ്ങൾക്ക് സ്വൈര്യജീവിതം നയിക്കുന്നതിന് സഹായകരമാണ് ആദ്യ കാലഘട്ടം മുതൽ ഇയാളുടെ പേരിലുള്ള വിവിധ കേസുകൾ അന്വേഷണം നടത്തുകയും എല്ലാ കേസുകളിൽ ഇയാളെ പിടികൂടി ജയിലിൽ അടച്ചിട്ടുള്ള എല്ലാ പോലീസുദ്യോഗസ്ഥരോടുമുള്ള നന്ദി സമീപ വാസികളായ നിരവധി ആളുകൾ ഫോണിൽ വിളിച്ച് അറിയിക്കുന്നതായി പോലിസ് പറഞ്ഞു ഈകേസ്സിൽ പ്രോസിക്യുഷന് വേണ്ടിപബ്ലിക്പ്രോസിക്യൂട്ടർ അഡ്വക്കറ്റ് മനോജ് കുര്യനാണ് ഹാജരായത് ഇടുക്കി ജില്ലാ പോലീസ് മേധാവി V. U കുര്യാക്കോസിന്റെ മേൽനോട്ടത്തിലാണ് ഈ കേസിന്റെ വിചാരണയ്ക്കായി പോലീസ് വേണ്ട തയ്യാറെടുപ്പ് നടത്തിയത്