കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ 1983 – 84 പൂർവ്വ വിദ്യാർത്ഥി സംഗമം മെയ് 7 ന്


നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിലെ 1983-84 വർഷത്തെ എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളുടെ സംഗമം 7ന് രാവിലെ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. നാല് ഡിവിഷനുകളിലായി പഠിച്ചിറങ്ങിയ 125 വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളുമാണ് ഒത്തുചേരുന്നത്. അന്ന് പഠിപ്പിച്ചിരുന്ന അധ്യാപകരും സംഗമത്തിൽ പങ്കെടുക്കും. സ്‌കൂൾ മാനേജർ ബി.ഉണ്ണികൃഷ്ണൻ നായർ സംഗമം ഉദ്ഘാടനം ചെയ്യും. എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ സാന്റി ജോർജ് അധ്യക്ഷത വഹിക്കും. തുടർന്ന് അധ്യാപകരെ ആദരിക്കുകയും കലാപരിപാടികൾ നടത്തുകയും ചെയ്യും. ആരോഗ്യ പ്രശ്‌നങ്ങൾമൂലം പരിപാടിയിൽ എത്തിച്ചേരാൻ കഴിയാത്ത അധ്യാപകരെ പിന്നീട് അവരുടെ വീടുകളിൽ എത്തി ആദരിക്കും. കൂട്ടായ്മ നിലനിർത്താനും ജീവകാരുണ്യ പ്രവർത്തനം ഉൾപെടെയുള്ളവ ഏറ്റെടുത്ത് നടത്താനുമാണ് ഉദ്ദേശിക്കുന്നതെന്ന് സാന്റി ജോർജ്, സി.ആർ.മുരളി, മധു കുറുപ്പ്, എ.എൻ.സാബു, സണ്ണി കോലോത്ത്, കെ.എഫ്.ജെയിംസ്, ആൻസമ്മ വർക്കി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.