കാപ്പ ചുമത്തി ജയിലിലടച്ചു


ഇടുക്കി ജില്ലയില്‍, കരുണാപുരം വില്ലേജ്, കട്ടേക്കാനം, ആടിമാക്കല്‍ വീട്ടില്‍ ചക്രപാണി സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് എന്നയാളെ കാപ്പാ (KAA(P)A) ചുമത്തി ജയിലിലടച്ചു.
ജില്ലയിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍. പൊതു ജനങ്ങളുടെ സ്വൈര്യജീവിതത്തിനും, ശാന്തിക്കും ഭീഷണിയായി മാറുകയും നിയമ വാഴ്ചക്ക് യാതൊരു വിലയും കല്പിക്കാതെ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾക്കർഹമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടതിനാലും, തുടർന്നും കുറ്റകൃത്യങ്ങളിൽ നിന്നും ഇയാളെ തടയുന്നതിനായി കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 2007 സെക്ഷൻ 3 പ്രകാരം അടിയന്തിരമായി കരുതൽ തടങ്കലില്‍ ആക്കി.
ജില്ലയില്‍ പതിവായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പോലീസ് നിരീക്ഷിച്ചു വരുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.