എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മെയ്02 ന് കോളേജ് വിദ്യാര്‍ഥികള്‍ക്കായി ‘യുവജനപ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും


സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ് ഗവ. വി എച്ച് എസ് സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മെയ്02 ന് കോളേജ് വിദ്യാര്‍ഥികള്‍ക്കായി രാവിലെ 11 മണിക്ക് ‘ യുവജനപ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഫോറന്‍സിക് സയന്‍സ് വിദഗ്ധ ലിറ്റി തോമസ് ക്ലാസ് നയിക്കും. ഉച്ചയ്ക്ക് 2.30 ന് ‘ഇടുക്കി പാക്കേജ് ‘ എന്ന വിഷയത്തില്‍ നടക്കുന്ന പൊതുസെമിനാര്‍ ജില്ലാതല ഏകോപന സമിതി ചെയര്‍മാന്‍ സി.വി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ കെ വി കുര്യാക്കോസ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എബ്രഹാം സെബാസ്റ്റ്യന്‍, എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാറാ സൂര്യ ജോര്‍ജ്ജ്, ഭൂജല വകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് അനീഷ് എം അലി, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ ശശികല ദേവി വി ജി എന്നിവര്‍ ക്ലാസ് നയിക്കും. വൈകിട്ട് 7 മണിക്ക് കനല്‍ ഫോക്ക് ബാന്‍ഡ് നയിക്കുന്ന നാടന്‍ പാട്ടുകള്‍ അരങ്ങേറും.